Posted On
date_range Updated On
date_range വീടിന്റെ വാതിൽ പൊളിച്ച് 25,000 രൂപയും ഒരുപവനും മോഷ്ടിച്ചു
ആമ്പല്ലൂർ: പുതുക്കാട് വീടിന്റെ പിൻവാതിൽ പൊളിച്ച് മോഷണം. 25,000 രൂപയും ഒരു പവന് സ്വർണാഭരണവും നഷ്ടപ്പെട്ടതായി പരാതി. തനിച്ച് താമസിക്കുന്ന വടക്കെ തൊറവ് ആദൂരുവളപ്പില് കൊച്ചമ്മിണിയുടെ വീട്ടിലാണ് മോഷണം. വ്യാഴാഴ്ച രാവിലെ വാതില് പൂട്ടി ജോലിക്ക് പോയ കൊച്ചമ്മിണി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
പുതുക്കാട് അരിക്കടയിൽ ജോലിക്കാരിയാണ് ഇവർ. പിറകുവശത്തെ ഗ്രില് തുറന്ന് അടുക്കളവാതില് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. അകത്തെ മുറിയിലെ അലമാരയില് സൂക്ഷിച്ച പണവും ഒരുപവന് വരുന്ന മോതിരവുമാണ് നഷ്ടപ്പെട്ടത്. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.