ഹിരത്ത്
യുവാവിനെ കാപ്പ ചുമത്തി ജയിലിലാക്കി
അന്തിക്കാട്: പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലാക്കി. അന്തിക്കാട് പടിയം മുറ്റിച്ചൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്തിനെയാണ് (23) കാപ്പ ചുമത്തി തടങ്കലിലാക്കിയത്. രണ്ട് വധശ്രമം, കഞ്ചാവ് വില്‍പ്പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി 15 ഓളം കേസില്‍ പ്രതിയാണ്. മുറ്റിച്ചൂരില്‍ നിമേഷ് എന്ന യുവാവിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് ജില്ല റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മ നല്കിയ ശുപാര്‍ശയില്‍ കലക്ടറാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിക്കാട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്പെക്ടര്‍ ഷാജു, എസ്.സി.പി.ഒമാരായ അരുണ്‍ ബാലൻ, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.