Posted On
date_range Updated On
date_range വീട്ടുവളപ്പിൽ നിന്ന് നാല് കോഴികളെയും ഒരു പൂച്ചയെയും അകത്താക്കിയ 'വമ്പൻ' പിടിയിലായി
ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ കോഴിക്കൂട്ടില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞയാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഒഴുക്കപറമ്പന്‍ സൈനുദ്ദീെൻറ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് എട്ട് അടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയത്.
അതേസമയം, പിടികൂടുന്നതിന് മുമ്പ് നാല് കോഴികളെയും ഒരു പൂച്ചയെയും മലമ്പാമ്പ് അകത്താക്കിയിരുന്നു. മലമ്പാമ്പിനെ പിന്നീട് ഉള്‍ക്കാട്ടില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.