ശ​ര​ത് കൃ​ഷ്ണ

പൊലീസിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

കൊരട്ടി: ബാറിലെ അടിപിടി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അങ്കമാലി കല്ലുപാലം നഗർ സ്വദേശിയായ ശരത് കൃഷ്ണയാണ് (29) അറസ്റ്റിലായത്. ഒക്ടോബർ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

മുരിങ്ങൂരിലെ ബാറിൽ അടിപിടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ കൊരട്ടി എസ്.ഐ സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്.

കാര്യങ്ങൾ ചോദിക്കുന്നതിനിടെ ശരത് കൃഷ്ണ പൊലീസ് സംഘത്തിലുണ്ടായിരുന്ന ശ്രീക്കുട്ടൻ എന്ന പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുമ്പോഴും പൊലീസിനെതിരെ അസഭ്യവും മറ്റും പറയുന്നുണ്ടായിരുന്നു. വൈദ്യപരിശോധനക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും ഇയാൾ അക്രമ സ്വഭാവം കാണിച്ചിരുന്നു.

പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The man who attacked the police was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT