Posted On
date_range Updated On
date_range നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു വൈദ്യുതിക്കാൽ ഇടിച്ച് തെറിപ്പിച്ചു
അണ്ടത്തോട്: ദേശീയപാതയിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വൈദ്യുതിക്കാൽ ഇടിച്ച് തെറിപ്പിച്ചു. അണ്ടത്തോട് ഫെഡറൽ ബാങ്കിന് സമീപം തിങ്കളാഴ്ച പുലർച്ചെ മലപ്പുറത്ത് നിന്ന് ആലപ്പുഴയിലേക്ക് കരിങ്കല്ല് കയറ്റി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മറിയുകയായിരുന്നു. ലോറി ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡരികിലെ വൈദ്യുതിക്കാൽ ഇടിച്ചു തെറിപ്പിച്ചതിനാൽ മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.