കേച്ചേരിയിൽ അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range ദേഹത്തേക്ക് പല്ലി ചാടി; നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു
കേച്ചേരി: പല്ലി ഡ്രൈവറുടെ ദേഹത്തേക്ക് ചാടിയതോടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു. ആർക്കും പരിക്കില്ല. തൃശൂർ - കുന്നംകുളം റോഡിൽ കേച്ചേരി പാലത്തിന് സമീപം ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തിന് കടന്നുപോകാൻ സൗകര്യം കൊടുക്കുന്നതിനിടെ കാറിനുള്ളിൽ നിന്ന് പല്ലി ദേഹത്തേക്ക് ചാടിയതാണ് അപകട കാരണം. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.