ഗുണ്ടാസംഘം യുവാവിനെ ആക്രമിച്ച സംഭവം: ഒരാൾ പിടിയിൽ
ചാലക്കുടി: മൂഞ്ഞേലിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഒരാളെ പിടികൂടി. ചാലക്കുടി തിരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ഗിരീഷാണ് (48) അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം.
ആക്രമിസംഘത്തിലെ ഒരാൾക്ക് യുവാവിനോടുള്ള വൈരാഗ്യംമൂലം പടിഞ്ഞാറേ ചാലക്കുടിയിലുള്ള കടയിൽവെച്ച് സംഘംചേർന്ന് മർദിക്കുകയായിരുന്നു.
തുടർന്ന് യുവാവിെൻറ മൊബൈൽ ഫോൺ നശിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുമ്പ് മാള, ചാലക്കുടി, ആളൂർ മുതലായ സ്റ്റേഷനുകളിൽ വധശ്രമ കേസുകളിലും അടിപിടി കേസുകളിലും മറ്റും പ്രതിയാണ് പിടിയിലായ ഗിരീഷ്. കോവിഡ് പ്രോട്ടോകോൾ നടപടിക്രമങ്ങൾ പാലിച്ച് ഇയാളെ കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റുപ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, ടി.എ. ജയ്സൻ, റോയ് പൗലോസ്, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.