പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി
മേത്തല: ട്യൂഷൻ ക്ലാസിൽ പോകുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് കോട്ടപ്പുറം ബിഷപ്പ് ഹൗസ് പരിസരത്ത് താൻ ആക്രമിക്കപ്പെട്ടതായി പൊലീസിന് മൊഴി നൽകിയത്.
കൈക്ക് മുറിവേറ്റ പെൺകുട്ടിയെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ട്യൂഷൻ ക്ലാസിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന തന്നെ സൈക്കിളിലെത്തിയ യുവാക്കൾ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. പരിക്കേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തന്നെ ഒരാൾ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടി മുമ്പ് പലവട്ടം പരാതി പറഞ്ഞിരുന്നു. സി.ഐ കെ. ബിജുകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.