Posted On
date_range Updated On
date_range ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു
ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാന്‍ കോങ്ങാട് സ്വദേശി ഒ.ആര്‍. രതീഷിനെ കുത്തിക്കൊന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ആനക്ക് വെള്ളം നല്‍കാനായി ആനയെ തളച്ച കെട്ടുംതിറിയിലെത്തിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനയുടെ ഒന്നാം പാപ്പാനായ കെ.എന്‍. ബൈജു അവധിയിലായിരുന്നു. ആനത്താവളത്തിലെ അപകടകാരിയായ ആനകളിലൊന്നാണ് ചന്ദ്രശേഖരന്‍. സ്ഥിരമായി അക്രമ സ്വഭാവം കാണിക്കുന്നതിനാല്‍ 20 വര്‍ഷത്തിലധികമായി ആനത്താവളത്തിന് പുറത്ത് കൊണ്ടുപോകാറുണ്ടായിരുന്നില്ല. ഈ മാസം രണ്ടിന് ഈ ആനയെ ക്ഷേത്രനടയിലേക്ക് കൊണ്ടുവന്നിരുന്നു. ആനയെ വരുതിയിലാക്കി പുറത്ത് കൊണ്ടുവന്നതിന് രതീഷ് അടക്കമുള്ള പാപ്പാന്മാരെ ആദരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.