'സണ്ണി' തെൻറ സിനിമയോട് സാദൃശ്യമുള്ളതെന്ന് സംവിധായകൻ
തൃശൂർ: ഈയിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത, ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന സിനിമ തെൻറ 'ടോൾ ഫ്രീ 160060060' എന്ന സിനിമയോട് സാദൃശ്യമുള്ളതാണെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്. ഇരു ചിത്രവും ഏറെക്കുറെ ഒരേ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. 2020 മേയിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് പൂർത്തീകരിച്ച സിനിമയാണ് 'ടോൾ ഫ്രീ'. 2021 ഒക്ടോബർ 21ന് അന്തിക്കാട്ട് ഷൂട്ടിങ് തുടങ്ങുകയും 30ന് പൂർത്തിയാക്കുകയും ചെയ്തു. 'സണ്ണി'യുടെ ഷൂട്ടിങ് തുടങ്ങുേമ്പാഴേക്കും 'ടോൾഫ്രീ' പൂർത്തിയായിരുന്നു. ഒരു നടൻ മാത്രമുള്ള, ഒരു മുറിയിൽ ഒരു സീൻ മാത്രമുള്ള സിനിമയാണ് 'ടോൾ ഫ്രീ'. 'സണ്ണി' എന്ന ചിത്രം 'ടോൾ ഫ്രീ'ക്ക് ശേഷം മാത്രം സംഭവിച്ചതാണെന്നും സജീവൻ അന്തിക്കാട് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.