ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ യ​ദു​കൃ​ഷ്ണ​, വി​നി​ൽ

കഞ്ചാവ് കടത്തിനിടെ കാർ അപകടത്തിൽപെട്ടു

മാള: കഞ്ചാവ് കടത്തിനിടെ കാർ അപകടത്തിൽപെട്ടു. കുഴൂർ സ്വദേശികളായ യദുകൃഷ്ണൻ (24), വിനിൽ (23) എന്നിവരാണ് പിടിയിലായത്. കാർ മാള പഴുക്കരയിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഈ സമയം കാറിലുണ്ടായിരുന്ന യുവാവ് കഞ്ചാവ് പൊതിയുമായി ഇറങ്ങിയോടി. ഇയാൾ സമീപത്തെ പറമ്പിൽ കഞ്ചാവ് ഒളിപ്പിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മാള എക്സൈസ് സ്ഥലത്തെത്തി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതികളെ മാള എക്‌സൈസ് ചാലക്കുടി എക്‌സൈസിന് കൈമാറി. 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

സംഭവം നടന്ന ഉടൻ നാട്ടുകാർ മാള പൊലീസിനെ വിവരം അറിയിച്ചെങ്കിലും എത്തിയില്ലന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് മാള എക്‌സൈസ് ഇൻസ്‌പെക്ടർ കെ. മണികണ്ഠനും സംഘവും സ്ഥലത്ത് എത്തുകയായിരുന്നു. ഇരുചക്ര യാത്രികൻ കളപ്പുരക്കൽ രഞ്ജിത്തിനാണ് (35) അപകടം സംഭവിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The car met with an accident during the selling of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.