Posted On
date_range Updated On
date_range സ്ഥാനാർഥിയെത്തിയത് പി.പി.ഇ കിറ്റണിഞ്ഞ്
ചാവക്കാട്: നഗരസഭയിൽ സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്. 13ാം വാര്‍ഡിലെ സിറ്റിങ് കൗൺസിലറും സി.പി.എം സ്ഥാനാർഥിയുമായ ഷാഹിന സലീമാണ് പി.പി.ഇ കിറ്റ് ധരിച്ച് പത്രിക സമർപ്പിക്കാനെത്തിയത്.
കോവിഡ് പോസിറ്റിവായ ഒരു വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിൽ ഉള്ളതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന ഷാഹിനയുടെയും പ്രാഥമിക പട്ടികയിലുള്ളവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റിവാണ്. എന്നാൽ, ഇവരോട് ഏതാനും നാൾകൂടി നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.