അ​ണ്ട​ത്തോ​ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ക​ട​ലി​ൽ മു​ങ്ങി​യ വ​ഞ്ചി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു 

കടലിൽ വഞ്ചി മറിഞ്ഞു

അണ്ടത്തോട്: കടലിൽ മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വഞ്ചി മറിഞ്ഞു. തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച അണ്ടത്തോട് തീരക്കടലിലാണ് സംഭവം. പൊതുപ്രവർത്തകൻ എ.കെ. മൊയ്തുണ്ണിയുടെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.


വ​ഞ്ചി ക​ര​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ത​ക​ർ​ന്ന​നി​ല​യി​ൽ


തൊഴിലാളികളായ പാലപ്പെട്ടി സ്വദേശി ഇല്യാസ് (48), അണ്ടത്തോട് സ്വദേശി ശംസുട്ടി (52), മൂന്നയിനി സ്വദേശി മുസ്തഫ (38) എന്നിവരാണ് വഞ്ചിയിൽനിന്ന് ചാടി നീന്തി രക്ഷപ്പെട്ടത്. വഞ്ചിയിലുണ്ടായിരുന്ന എൻജിനും വലയും കടലിൽ താഴ്ന്നു. വഞ്ചിക്കും തകരാർ പറ്റി. പുലർച്ച മത്സ്യബന്ധനത്തിന് വഞ്ചി കടലിൽ ഇറക്കുന്ന സമയത്ത് തിരയടിച്ചു കയറിയാണ് മറിഞ്ഞത്.  

Tags:    
News Summary - The boat overturned in the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.