ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റസ്റ്റ് ഹൗസില്‍ കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് എം.എല്‍.എ നിർദേശം നല്‍കിയത്. സുഗമമായ യാത്രക്ക് ഠാണാവിലും ചന്തക്കുന്നിലും ആവശ്യമായ സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ കാന നിര്‍മ്മിച്ച് വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഒഴുകുന്ന വെള്ളത്തെ തിരിച്ചു വിടണമെന്നും മെയിന്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ശാഖാ റോഡുകളിലേക്കുള്ള ഉയരം ക്രമീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു.
ബൈപാസ് റോഡ് അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കാനും തുടര്‍ന്ന് ബൈപാസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരസഭാ അധ്യക്ഷന്‍ എം.പി ജാക്‌സണും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ റിജോ റിന്നാ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ കെ.എം.മനോജ്, സൂപ്പര്‍വൈസറി കണ്‍സള്‍ട്ടന്‍സ് ലീഡര്‍ സുബ്രഹ്മണ്യം, എന്‍ജിനീയര്‍ സൂപ്പര്‍വൈസറി കണ്‍സള്‍ട്ടന്‍സ് ചണ്ണയ്യ, ലെയ്സണ്‍ ഓഫീസര്‍ സന്തോഷ്, സേഫ്റ്റി ഓഫീസര്‍ റിന്‍സ്, പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ടി.ആര്‍. റാബിയ, അസി. എൻജിനീയര്‍ എം.എഫ്. ബിനീഷ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ സജിത ഭായ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.