ടിഡാക്ക് റ്റി.സി.എല്‍ ക്രിക്കറ്റ് ലീഗ് എകദിന മത്സരം സമാപിച്ചു. 'കൊച്ചി ലെജൻസ്' വിജയ കീരീടം നേടി

തൃശൂർ: ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ (കേരള) നേതൃത്വത്തിൽ നടത്തിയ ടിഡാക്ക് റ്റി.സി.എല്‍ ക്രിക്കറ്റ് ലീഗിന്റെ വിജയ കീരിടം എറണാകുളം ജില്ലയിൽ നിന്നുള്ള കൊച്ചി ലെജൻസ് നേടി. അസോസിയേഷന്‍ അംഗങ്ങളിൽ നിന്നുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രതിനിധികളായ പത്ത് ടീമാണ് മത്സരത്തില്‍ മാറ്റുരച്ചത്.

തൃശ്ശൂർ കുട്ടനെല്ലൂരിലെ സ്പോർട്ടേക്കർ ഇന്‍ഡോര്‍ ടര്‍ഫിലാണ് മത്സരം നടന്നത്. വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് ലീഗിന്‍റെ ഉത്ഘാടനം അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ ശിവകുമാര്‍ നിർവ്വഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലെയും അസോസിയേഷന്‍ അംഗങ്ങൾ, വിവിധ കമ്പനികളുടെ പ്രതിനിധികൾ, കോയമ്പത്തൂർ വിൽ അലൈയ്മെന്റ് അസോസിയേഷൻ, തുടങ്ങായർ പങ്കെടുത്തു.

 ടിഡാക്കിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളടക്കമുള്ള നിരവധിയായ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തിയത്. സംസ്ഥാനത്തെ കായിക രംഗത്തിന് മാതൃകാപരമായ ഒരു ക്രിക്കറ്റ് മത്സരം ആവിഷ്ക്കരിക്കുകയും അസോസിയേഷന്‍റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  പ്രസിഡന്‍റ് സി.കെ ശിവകുമാര്‍, സെക്രട്ടറി ഷാജഹാന്‍ എച്ച്, ട്രഷറര്‍ ശിവപ്രസാദ് എ വി, വൈസ് പ്രസിഡന്‍റ്മാരായ, റെബിൻ സണ്ണി,മനോജ് ജേക്കബ്, ജോയിന്‍റ് സെക്രട്ടറിമാരായ വിനോദ് വേണു എം, നൗഷീർ എന്നിവരാണ് ക്രിക്കറ്റ് ലീഗിന് നേതൃത്വം നൽകിയത്.

Tags:    
News Summary - TCL Cricket League, 'Kochi Legends'won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.