സി​ജി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

വി​മ​ർ​ശി​ക്കാ​ൻ ധൈ​ര്യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം ഭ​ക്ത​ർ -സ്വാ​മി വി​ശ്വ​ഭ​ദ്രാ​ന​ന്ദ ശ​ക്തി​ബോ​ധി

തൃ​ശൂ​ർ: യ​ഥാ​ർ​ഥ ഭ​ക്ത​ജ​ന​ങ്ങ​ൾ വി​മ​ർ​ശി​ക്കാ​ൻ ധൈ​ര്യ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും ഭീ​രു​ക്ക​ളെ വി​ശ്വാ​സി​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും വ​ലി​യ ദൈ​വ​ഭ​യ​മു​ള്ള​വ​ന് ലോ​ക​ത്തെ ഭ​യ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും സ്വാ​മി വി​ശ്വ​ഭ​ദ്രാ​ന​ന്ദ ശ​ക്തി​ബോ​ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ന്റ​ർ ഫോ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ (സി​ജി) തൃ​ശൂ​ർ സെ​ന്റ​ർ പോ​യി​ന്റി​ലെ വ​ജ്ര ലേ​ണി​ങ്ങ് സെ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ദ​സ്സും ഇ​ഫ്താ​ർ മീ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​ജി ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. എ. ​വൈ. ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് സ​ഖാ​ഫി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

രാ​മ​വ​ർ​മ്മ​പു​രം പൊ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് ന​ജീ​ബ്, മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ഹാ​ജി, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ് മു​നീ​ർ വ​ര​ന്ത​ര​പ്പി​ള്ളി, കെ.​എ​ൽ.​ഡി.​സി അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ ഷ​ക്കീ​ർ ആ​ല​പ്പു​ഴ, സി​ജി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. നി​സാം, സി​ജി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി, സി​ജി സി-​ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ ഹാ​ലി​ഖ്, എ​ൻ​ജോ​യ് ഹോം ​ഡ​യ​റ​ക്ട​ർ ഡോ. ​പി.​എം. ജ​വ​ഹ​ർ​ലാ​ൽ, സൗ​മി​യ ടീ​ച്ച​ർ, ഹു​സൈ​ൻ ചെ​റു​തു​രു​ത്തി, അ​സീ​സ് താ​ണി​പ്പാ​ടം, സി​ജി തൃ​ശൂ​ർ താ​ലൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് അ​ലി, വെ​ളി​ച്ചം പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ ഹ​മീ​ദ് മ​ന​ക്കൊ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Devotees should have the courage to criticize - Swami Vishwabhadrananda Shaktibodhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.