പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
ആമ്പല്ലൂർ: പുതുക്കാട് ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടികൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങാലൂര്‍ കല്ലൂപ്പാലം കൊടകരക്കാരന്‍ അഖില്‍, വെണ്ടോര്‍ കിഴക്കുംപാടന് അനീഷ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് രാത്രി 11ന് വെണ്ടോര്‍ കിഴവന് പറമ്പില്‍ ദിനീഷിനെയാണ് പ്രതികള്‍ ആക്രമിച്ചത്. പുതുക്കാട് എസ്.എച്ച്.ഒ മഹേന്ദ്ര സിംഹന്, എസ്.ഐ പ്രദീപ്, സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അജി, സുജിത്ത്, ബിജു, ഷിനോജ്, കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.