മനീഷ്
Posted On
date_range Updated On
date_range മൂന്നു പവൻ സ്വർണം കവർന്ന പ്രതി പിടിയിൽ
പീച്ചി: പൂവൻച്ചിറയിൽ മൂന്നു പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസൻ മനീഷ് എന്ന് വിളിക്കുന്ന മനീഷാണ് പീച്ചി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം.
വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂവൻചിറ സ്വദേശിനി ലാവണ്യയുടെ മൂന്നു പവൻ സ്വർണമാല പ്രതി കവർന്നെടുക്കുകയായിരുന്നു. തുടർന്ന് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ അമീർ അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.