സൂ​ര്യാ​ത​പ​മേ​റ്റ് ച​ത്ത പ​ശു​ക്ക​ൾ

സൂര്യാതപം: 4 പശുക്കൾ ചത്തു

കോ​ണ​ത്തു​ക്കു​ന്ന്: സൂ​ര്യാ​ത​പ​മേ​റ്റ് വെ​ള്ള​ാങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല് വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ ച​ത്തു. കാ​രു​മാ​ത്ര തൈ​ന​ക​ത്ത് തി​ല​ക​ന്റെ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു, വ​ള്ളി​വ​ട്ടം ത​ത്തോ​ട​ത്ത് വീ​ട്ടി​ല്‍ ശി​വ​ന്റെ പ​ശു, വ​ള്ളി​വ​ട്ടം ആ​ക്ലി​പ​റ​മ്പി​ല്‍ ബാ​ബു​വി​ന്റെ ഒ​രു വ​യ​സ്സു​ള്ള പ​ശു, കാ​രു​മാ​ത്ര മു​ട​വ​ന്‍ കാ​ട്ടി​ല്‍ ഫൈ​സ​ലി​ന്റെ ഒ​രു വ​യ​സ്സു​ള്ള പോ​ത്ത് എ​ന്നി​വ​യാ​ണ് ച​ത്ത​ത്.

പാ​ട​ത്തും പ​റ​മ്പി​ലു​മാ​ണ് ഇ​വ​യെ കെ​ട്ടി​യി​രു​ന്ന​ത്. മാ​ടു​ക​ള്‍ ചാ​കാ​ന്‍ കാ​ര​ണം സൂ​ര്യാ​ത​പ​മാ​ണെ​ന്ന് വെ​ള്ള​ങ്ങ​ല്ലൂ​ര്‍ വെ​റ്റ​റി​ന​റി ഡോ. ​ഷി​ബു​വി​ന്‍റെ പോ​സ്‌​മോ​ര്‍ട്ട​ത്തി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട വ​ര്‍ക്ക് ധ​ന സ​ഹാ​യ​ത്തി​ന് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വെ​ള്ള​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എം. മു​കേ​ഷ് അ​റി​യി​ച്ചു.

Tags:    
News Summary - Sunstroke- 4 cows died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.