ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കണ്ടാരത്തറ മൈതാനത്തിന് സമീപം തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. പൊറത്തിശ്ശേരി സ്വദേശി തച്ചപ്പിള്ളി വീട്ടിൽ സുരേഷ് (59), വിരിപ്പേരി ഹൗസ് പ്രജിത്ത് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യയെ കുടുംബശ്രീ യോഗത്തിൽ കൊണ്ടാക്കി മടങ്ങുന്നതിനിടെയാണ് പ്രജിത്തിന് നായയുടെ ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രജിത്ത് പറഞ്ഞു.
ബൂട്ട് പോലുള്ള ഷൂവാണ് കാലിൽ ഇട്ടിരുന്നത്. ഈ ഷൂവടക്കം കടിച്ച് പറിച്ചാണ് നായ പോയത്. കാലിൽ പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുരേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു അമ്മയെയും മകനെയും നായ ആക്രമിച്ചെങ്കിലും മകന്‍റെ ചെരുപ്പിലാണ് കടിയേറ്റത്. അക്രമാസക്തനായ നായയ്ക്ക് പേ വിഷ ബാധ ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.