Posted On
date_range Updated On
date_range വിഷുക്കണിക്ക് വിളക്കെടുത്ത അമ്മയെ അടിച്ചും ചവിട്ടിയും എല്ലൊടിച്ചു; മകൻ അറസ്റ്റിൽ
കാഞ്ഞാണി: വിഷുക്കണി ഒരുക്കാൻ വിളക്കും ഇടങ്ങഴിയും എടുത്തതിന് മാതാവിനെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപിച്ച കേസിൽ മകൻ അറസ്റ്റിൽ. മണലൂർ പാലാഴി വാലിപറമ്പിൽ സുധീഷിനെയാണ് (38) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിളക്ക് എടുത്ത മാതാവിനെ തള്ളി താഴെയിട്ട് ശരീരത്തിന്റെ പല ഭാഗത്തും അടിച്ചും ചവിട്ടിയും വിളക്ക് കൊണ്ട് ഇടതു കൈയിലും അടിച്ചു.
കൈ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മാതാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുവെച്ചാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് -2 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.