അനധികൃതമായി മണ്ണെടുത്തതിന് എരുമപ്പെട്ടി പൊലീസ് പിടികൂടിയ എക്സ്കവേറ്ററും ടിപ്പർ ലോറിയും
Posted On
date_range Updated On
date_range മണ്ണെടുപ്പ് തടഞ്ഞു; എക്സ്കവേറ്ററും ടിപ്പർ ലോറിയും പിടികൂടി
എരുമപ്പെട്ടി: അനധികൃതമായി കുന്നിടിച്ച് മണ്ണെടുപ്പ് നടത്തുന്നത് പൊലീസ് തടഞ്ഞു. എക്സ്കവേറ്ററും ടിപ്പർ ലോറിയും പിടികൂടി. കുണ്ടന്നൂർ മുട്ടിക്കൽ കള്ളുഷാപ്പിനു സമീപമാണ് നിയമ വിരുദ്ധമായി മണ്ണെടുത്തത്.
ഞായറാഴ്ച രാവിലെ ആറോടെ എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് മണ്ണെടുപ്പ് ശ്രദ്ധയിൽപ്പെട്ടത്. മണ്ണ് കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറിയും എസ്കവേറ്ററുമാണ് പിടികൂടിയത്.
ടിപ്പർ ലോറി ഡ്രൈവർ മുണ്ടത്തികോട് പോഴത്ത് വീട്ടിൽ ലാലു (36), എസ്കവേറ്റർ ഓപ്പറേറ്റർ ആലപ്പുഴ രാഹുൽ ഭവനത്തിൽ രാഹുൽ (27) എന്നിവർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.