തളിക്കുളം സ്നേഹതീരം ബീച്ചിൽ നിലംപൊത്താറായ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ്
അസിസ്റ്റൻസ് സെൻറർ
തളിക്കുളം: കടലാക്രമണത്തെ തുടർന്ന് വിള്ളൽ രൂപപ്പെട്ട തളിക്കുളം സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ. കടൽ കാണാൻ എത്തുന്നവരുടെ സുരക്ഷക്കായാണ് ഏതാനും വർഷം മുമ്പ് സെന്റർ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് വർഷം മുമ്പുണ്ടായ കടലാക്രമണത്തിലാണ് തിരയടിച്ച് സെന്റർ തകർന്നത്. ഇപ്പോൾ ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ്.
സമീപം നിരവധി സഞ്ചാരികളാണ് എത്തുന്നത്. അപകടാവസ്ഥയിലായ സെൻറർ ഉടൻ പൊളിച്ച് മാറ്റണമെന്ന് വെൽഫെയർ പാർട്ടി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ നാട്ടിക മണ്ഡലം സെക്രട്ടറി നസീഹുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ തളിക്കുളം, തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇ.എ. മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി സക്കറിയ, ആരിഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.