വേനലായി; ഓട്ടം തുടങ്ങി അഗ്നിരക്ഷാസേന

വടക്കാഞ്ചേരി: വേനൽക്കാലം അടുത്തതോടെ തീപിടിത്തം തുടർക്കഥയായതോടെ ഓട്ടപ്പാച്ചിലിൽ അഗ്നിരക്ഷാസേന. പല സ്ഥലങ്ങളിലും തീപിടിത്തങ്ങൾ അതിശക്തമായി കൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ എത്തിപ്പെടാൻ വടക്കാഞ്ചേരി സ്റ്റേഷനിലെ അഗ്നിരക്ഷ ഉദ്യോഗസ്ഥർ എത്തിപ്പെടാൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവും കൂടുതൽ വണ്ടികൾ ഇല്ലാത്തതും വളരെയധികം ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. വടക്കാഞ്ചേരി നഗരസഭ കൂടാതെ മുള്ളൂർക്കര, വരവൂർ ചേലക്കര, ഷൊർണൂർ അഗ്നിരക്ഷ വിഭാഗം ഇല്ലെങ്കിൽ ദേശമംഗലം എന്നീ പഞ്ചായത്തുകളിലെ സ്ഥലത്തേക്ക് എല്ലാം ഇവർ ഓടിയെത്തണം.

വെള്ളിയാഴ്ച മുള്ളൂർക്കര ആറ്റുർ ഭാഗത്ത് 11ാം വാർഡിൽ പ്രവർത്തിക്കാത്ത കരിങ്കൽ ക്വാറിയിയോടു ചേർന്ന സ്ഥലത്ത് തീപ്പിടിച്ചു. ഇവിടെ മുന്നുവർഷമായി സൂക്ഷിച്ച ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു. വടക്കാഞ്ചേരി, ഷൊർണൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തി തീ അണച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇതെ വാർഡിൽ മറ്റു ഏതാനും സ്ഥലങ്ങളിലും പുല്ലിനു തീ പിടിച്ചത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അവിടേക്കും ഓടിയെത്തി കത്തിയ പുൽക്കാടുകൾ നശിപ്പിച്ചു.

നാലുമണിക്കൂർ ഫയർഫോഴ്സ് ഈ പ്രദേശങ്ങളിൽ തീ അണയ്ക്കാനായി പ്രവർത്തിച്ചു. ചേലക്കര ഭാഗത്ത് അടിയന്തരമായി ഫയർ സ്റ്റേഷന് വർഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും നടപ്പിലായിട്ടില്ല. വേഗത്തിൽ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറ്റൂരിൽ കത്തി നയിച്ച പൈപ്പുകൾ മലപ്പുറം സ്വദേശി അഷറഫിന്റോതാണ്. ഏകദേശം 60 ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം വന്നിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. 

Tags:    
News Summary - Firefighters on the run as summer approaches, fires continue to occur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.