Posted On
date_range Updated On
date_range എറിയാട് വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു
കൊടുങ്ങല്ലർ: ഇരുചക്രവാഹനം സ്വകാര്യ ബസിലിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തിരുവള്ളൂരിൽ തമസിക്കുന്ന കറവത്തൊഴിലാളിയായ തമിഴ്നാട് തേനി സ്വദേശി രാജു (40) ആണ് മരിച്ചത്. എറിയാട് കേരള വർമ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് വശം കമ്യൂണിറ്റി ഹാൾ പരിസരത്ത് വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്ന് യാത്രക്കാരുമായി അഴീക്കോട്ടേക്ക് പോകുകയായിരുന്ന റിസ്‌വാൻ എന്ന ബസിൽ എതിരെവന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. മറ്റൊരു സ്കൂട്ടറിൽ തട്ടിയതിനെ തുടർന്നാണ് നിയന്ത്രണംവിട്ട് ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരനായ എറിയാട് സ്വദേശി കലയ്ക്കൽ വീട്ടിൽ മനാഫിന് (65) പരിക്കേറ്റു. മനാഫിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന്‍റെ മൃതദേഹം കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.