ഇ.​പി. സു​ഷ​മ​യു​ടെ വേ​ർ​പാ​ടി​ന്റെ ച​ര​മ വാ​ർ​ഷി​ക​ദി​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സുഷമയുടെ കഥകൾ കാലത്തെ അതിജീവിക്കും -സച്ചിദാനന്ദൻ

തൃ​ശൂ​ർ: 30 വ​ർ​ഷം മു​മ്പ് ഭൂ​മി വി​ട്ടു​പോ​യി​ട്ടും സു​ഷ​മ​യു​ടെ ക​ഥ​ക​ൾ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്നതാണെന്ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. ഇ.​പി. സു​ഷ​മ​യു​ടെ വേ​ർ​പാ​ടി​ന്റെ 30ാം ച​ര​മ വാ​ർ​ഷി​ക ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ ​എ​ഴു​തു​ന്ന സാ​ഹി​ത്യം സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന ച​ല​നാ​ത്മ​ക​ത വ്യ​ത്യ​സ്ത​മാ​യ സം​വേ​ദ​ന തീ​ഷ്ണ​ത അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. കെ. ​സ​ര​സ്വ​തി​യ​മ്മ​യും രാ​ജ​ല​ക്ഷ്മി​യും എ​ഴു​തി​യ കാ​ല​ത്തി​ൽ നി​ന്നും സ്ത്രീ ​എ​ഴു​ത്തു​കാ​ർ ബ​ഹു​ദൂ​രം സ​ഞ്ച​രി​ച്ചു​വെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സു​ഷ​മ​യു​ടെ ക​ഥ​യു​ടെ ക്രാ​ഫ്റ്റ് ഇ​ന്നും സ​മ​കാ​ലി​ക​മാ​യി നി​ല​കൊ​ള്ളു​ന്നു ഒ​ട്ടേ​റെ ക​ഥ​ക​ൾ ഉ​ദാ​ഹ​രി​ച്ചു കൊ​ണ്ട് ക​വി പ​റ​ഞ്ഞു. എം.​പി. സ​ച്ചി​ദാ​ന​ന്ദ​ൻ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സ​ര​സ്വ​തി, കെ.​വി. സു​മം​ഗ​ല, ശ്രീ​ല​ത, ഡോ.​പി. ര​ശ്മി, ഷീ​ന കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Sushma's stories will survive time - Sachidanandan, സുഷമയുടെ കഥകൾ കാലത്തെ അതിജീവിക്കും -സച്ചിദാനന്ദൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.