Posted On
date_range Updated On
date_range എ.ടി.എം കൗണ്ടറിൽനിന്ന് പാമ്പിനെ പിടികൂടി
കയ്പമംഗലം: കാളമുറിയിൽ എ.ടി.എം കൗണ്ടറിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. നാലടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് വന്യജീവി സംരക്ഷകൻ ഹരി മതിലകം പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
എ.ടി.എമ്മിൽനിന്ന് പണമെടുക്കാനെത്തിയ യുവാവാണ് എ.ടി.എം മെഷീന് പിറകിൽ പാമ്പിനെ കണ്ടത്. യുവാവ് കയ്പമംഗലം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷകൻ ഹരി മതിലകത്തെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ചൂടുകാലമായതിനാൽ പാമ്പ് തണുപ്പ് തേടിയെത്തിയതാകാമെന്ന് ഹരി മതിലകം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.