രവി
Posted On
date_range Updated On
date_range ബാലികക്ക് പീഡനം: 60കാരന് 13 വര്‍ഷം തടവ്
തൃശൂർ: ബാലികയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 60കാരന് 13 വര്‍ഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും. വില്ലടം സ്വദേശി രവിയെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പിഴയടക്കാത്തപക്ഷം ഒമ്പതു മാസം കൂടി തടവ് അനുഭവിക്കണം. വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. അജയ്കുമാര്‍, അഡ്വ. ശിവന്‍ എന്നിവര്‍ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.