ഊക്കൻ ജോസ്
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: വയോധികന് അഞ്ച് വർഷം തടവും പിഴയും
തൃശൂർ: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വയോധികന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും. വെളുത്തൂർ കുന്നത്തങ്ങാടി ഊക്കൻ ജോസിനെയാണ് (74) തൃശൂർ ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2016ലാണ് കേസിനാസ്പദമായ സംഭവം. അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.