ബിജു
Posted On
date_range Updated On
date_range ചാരായം വാറ്റിയ കേസിൽ പ്രതി പിടിയിൽ
മാള: അഷ്ടമിച്ചിറ അണ്ണല്ലൂരിൽ ചാരായം വാറ്റിയ കേസിൽ പ്രതി പിടിയിൽ. ആനപ്പാറ ജൂബിലി നഗറിൽ കിഴക്കൂടൻ ബിജുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ജൂബിലി നഗറിൽ വാടക വീട്ടിലാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. പൊലീസിനെ കണ്ട പ്രതി ചാരായം പുറത്തേക്ക് ഒഴിച്ചുകളഞ്ഞതായി പറയുന്നു.
ഒരു ലിറ്റർ ചാരായം, 150 ലിറ്റർ വാഷ് എന്നിവ പിടിച്ചെടുത്തു. മാള സബ് ഇൻസ്പെക്ടർമാരായ വി.വി. വിമൽ, നീൽ ഹെക്ടർ ഫെർണാണ്ടസ്, എസ്.സി.പി.ഒ സിദീജ, സി.പി.ഒ നവീൻ കുമാർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.