പൊക്കാഞ്ചേരി ബിച്ചിൽ കടലേറ്റം തടയാൻ ജെ.സി.ബി
ഉപയോഗിച്ച് വരമ്പ് ഉണ്ടാക്കുന്നു
Posted On
date_range Updated On
date_range വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം
വാടാനപ്പള്ളി: പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു. കാലവർഷത്തിന് മുമ്പേ അപ്രതീക്ഷിത കടലാക്രമണമാണ് ഉണ്ടായത്. വെള്ളം കയറി വീടുകൾക്ക് നാശം സംഭവിക്കാതിരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെട്ട് കടലോരത്ത് വരമ്പ് ഉണ്ടാക്കി. കടലാക്രമണം ഇനിയും ശക്തമായാൽ വീടുകൾ നീലംപൊത്തുന്ന അവസ്ഥയാണ്. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻറിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷ പി.ഐ.സജിത, വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹേമലത പ്രതാപൻ, വാർഡ് അംഗം സുധർമൻ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.