കണിമംഗലം പാടത്തേക്ക് മറിഞ്ഞ ലോറി
Posted On
date_range Updated On
date_range റോഡ് ഇടിഞ്ഞ് കണിമംഗലം പാടത്തേക്ക് ലോറി മറിഞ്ഞു
തൃശൂർ: പാലക്കൽ കണിമംഗലം പാടത്ത് റോഡ് ഇടിഞ്ഞ് പാടത്തേക്ക് മറിഞ്ഞ ടോറസ് ലോറി വെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഡ്രൈവർ പറവൂർ മനക്കപ്പടി തേക്കുംപറമ്പിൽ വീട്ടിൽ സുരേഷ് (51) അത്ഭുതകരമായി രക്ഷപ്പെട്ടു.
ചേലക്കരയിൽനിന്ന് പറവൂരിലേക്ക് കരിങ്കൽപ്പൊടിയുമായി പോകുന്നതിനിടെ വെള്ളം കുടിക്കാനായി കണിമംഗലം പാടത്തിന് സമീപം ലോറി നിർത്തിയപ്പോൾ റോഡ് ഇടിഞ്ഞ് പാടത്തേക്ക് മറിയുകയായിരുന്നെന്ന് ഡ്രൈവർ സുരേഷ് പറഞ്ഞു.
പാടത്തെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നങ്കിലും ഡോർ തുറന്ന് പുറത്തുകടക്കാൻ സാധിച്ചതിനാൽ സുരേഷ് രക്ഷപ്പെടുകയായിരുന്നു. ഇവിടുത്തെ റോഡ് നിർമാണം സംബന്ധിച്ച് ഏറെ പരാതികളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.