പാലിയേക്കര ടോൾ പ്ലാസയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ; 35 രൂപ വരെ വര്‍ധിച്ചു
ആമ്പല്ലൂര്‍: പ്രതിഷേധങ്ങള്‍ക്കിടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ചൊവ്വാഴ്ച അർധരാത്രി മുതല്‍ പ്രബല്യത്തില്‍. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്.
നിലവിലെ നിരക്കില്‍ അഞ്ച് മുതല്‍ 35 രൂപ വരെയാണ് വര്‍ധന. പുതിയ നിരക്കുകള്‍ ടോള്‍പ്ലാസക്ക് സമീപം പ്രസിദ്ധീകരിച്ചു.
കരാര്‍ വ്യവസ്ഥപ്രകാരം ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്ന കമ്പനി, ദേശീയപാതയുടെ അപര്യാപ്തകള്‍ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സര്‍വിസ് റോഡുകള്‍, ഡ്രൈനേജ്, വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേ എന്നിവ ഉള്‍പ്പെടെ നിര്‍മാണം പാതിവഴിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.