പീഡനക്കേസ്: എസ്.ഐയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി
തൃശൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ മരട് പനച്ചിക്കല്‍ സുനുവിെൻറ (44) മുന്‍കൂര്‍ ജാമ്യഹരജി തൃശൂർ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ തള്ളി. പട്ടികജാതിക്കാരിയായ യുവതി പരാതി നൽകാൻ മുളവുകാട് സ്റ്റേഷനില്‍ എത്തിയപ്പോൾ അടുപ്പം കൂടി പലതവണ കാറിലും വീട്ടിലേക്ക് കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് ആരോപണം.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെ വിവാഹമോചനം ചെയ്ത് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയും പലതവണ പീഡിപ്പിച്ചതായി പരാതിയുണ്ട്. 2019 നവംബര്‍ 25ന് യുവതിയെ ബലംപ്രയോഗിച്ച് തൃശൂരിലേക്ക് കൊണ്ടുവരുകയും ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ കൂട്ടിക്കൊണ്ടുപോയി മൊഴി എടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.