മുരിക്കുങ്ങല്‍ പുത്തനോളിയില്‍ ശോച്യാവസ്ഥയില്‍ കിടക്കുന്ന മൈക്രോ വാട്ടര്‍ഷെഡ് അസോസിയേഷന് കെട്ടിടം
മറ്റത്തൂര്‍: പഞ്ചായത്തിലെ മുരുക്കുങ്ങല്‍ പുത്തനോളിയില്‍ കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലായ കോടാലി പാടം മൈക്രോ വാട്ടര്‍ഷെഡ് അസോസിയേഷന് ഓഫിസ് കെട്ടിടം പഞ്ചായത്ത് ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യമുയരുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് 22 വര്‍ഷം മുമ്പ് നടപ്പാക്കിയ മണ്ണുജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചതാണ് പുത്തനോളിയിലെ മൈക്രോ വാട്ടര്‍ഷെഡ് അസോസിയേഷന് കെട്ടിടം.
തുറന്ന മീറ്റിങ് ഹാളും ഇതോടനുബന്ധിച്ചുള്ള ഓഫിസും ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് അടുത്തകാലം വരെ വാര്‍ഡിലെ ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നത്. കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനും ഈ സ്ഥലം ഉപയോഗപ്പെടുത്തിയിരുന്നു. മേല്‍ക്കൂരയിലെ ഷീറ്റുകാല് തുരുമ്പിച്ച് നശിക്കുകയും ചോര്‍ച്ച അനുഭവപ്പെടുകയും ചെയ്തതോടെ ഒരു വര്‍ഷത്തോളമായി കെട്ടിടം അടഞ്ഞു കിടക്കുകയാണ്. ഇത് പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കുകയാണെങ്കില്‍ വാര്‍ഡിലെ ഗ്രാമസഭ ചേരാനും വയോജനങ്ങള്‍ക്ക് ഒത്തുകൂടാനും സൗകര്യമുള്ള ഇടമായി മാറ്റാനാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി വാര്‍ഡിലെ ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്ക് അപേക്ഷ നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.