വ​രാ​ക്ക​ര ഉ​ണ്ണി​മി​ശി​ഹ പ​ള്ളി വി​കാ​രി ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ന്റെ ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ

വ​രാ​ക്ക​ര പ​ള്ളി വി​കാ​രി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു

ആ​മ്പ​ല്ലൂ​ർ: വ​രാ​ക്ക​ര ഉ​ണ്ണി​മി​ശി​ഹ പ​ള്ളി വി​കാ​രി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു. പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ന് സ​മീ​പം നി​ർ​ത്തി​യി​രു​ന്ന ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ന്റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്. ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക് ക​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ള്ളി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞു.

ബൈ​ക്കി​ന​ടു​ത്തെ​ത്തി​യ ആ​ൾ മീ​റ്റ​ർ ബോ​ർ​ഡി​ൽ ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​പ​ട​രു​ന്ന​തു​ക​ണ്ടാ​ണ് ഇ​യാ​ൾ സ്ഥ​ലം വി​ട്ട​ത്. പു​തു​ക്കാ​ട് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - priest's bike burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.