പൂ​ര​പ്രേ​മി സം​ഘ​ത്തി​െൻറ സ​ഹാ​യം അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ എ​ക്സൈ​സി​െൻറ​യും പ​ഞ്ചാ​യ​ത്തി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത​ര​ണം ചെ​യ്യു​ന്നു

അട്ടപ്പാടി ഊരുകളിൽ സഹായവുമായി വീണ്ടും തൃശൂരിലെ പൂരപ്രേമി സംഘം

തൃ​ശൂ​ർ: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്ക് വീ​ണ്ടും ഭ​ക്ഷ്യ​കി​റ്റു​ക​ളു​മാ​യി തൃ​ശൂ​ർ പൂ​ര​പ്രേ​മി സം​ഘ​മെ​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് താ​ങ്ങാ​വാ​നു​ള്ള സം​ഘ​ട​ന​യു​ടെ തീ​രു​മാ​ന പ്ര​കാ​രം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പൂ​ര​പ്രേ​മി സം​ഘ​ത്തി​െൻറ സ​ഹാ​യ​മെ​ത്തു​ന്ന​ത്. എ​ക്സൈ​സ് അ​ഗ​ളി റേ​ഞ്ച് ഓ​ഫി​സി​െൻറ​യും സി.​ഇ​സെ​ഡ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ർ, അ​ഗ​ളി, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കും ആ​ന​ക്ക​ട്ടി, വ​ട്ട​ല​ക്കി ഊ​രു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ എ​ത്തി​ച്ച​ത്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ട്ടി ഊ​രി​ൽ വെ​ച്ച് ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ജി​തേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​ക​സ​ന സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി. ​ര​വി, ആ​ന​ക്ക​ട്ടി വാ​ർ​ഡ് അം​ഗം വേ​ല​മ്മാ​ൾ മാ​ണി​ക്യം, എ​ക്സൈ​സ് സി.​ഐ സ​ജീ​വ്, അ​ഗ​ളി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ജ​നീ​ഷ്, ഓ​ഫി​സ​ർ​മാ​രാ​യ വി. ​ബാ​ബു, ഷാ​ന​വാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ണി​ക്കു​ട്ട​ൻ, പ്ര​വീ​ൺ കെ. ​വേ​ണു​ഗോ​പാ​ൽ, നി​ധീ​ഷ് ഉ​ണ്ണി, ല​ക്ഷ്മ​ണ​ൻ, ര​ജീ​ഷ്, വി​മ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഉ​ഷ എ​ന്നി​വ​രും പൂ​ര​പ്രേ​മി സം​ഘ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹ​ക​ര​ണ​വു​മാ​യു​ണ്ടാ​യി​രു​ന്നു.

പൂ​ര​പ്രേ​മി സം​ഘ​ത്തി​െൻറ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ​യാ​യ കാ​ല​പ്രാ​മാ​ണി​ക​ത്തി​ൽ ക​ൺ​വീ​ന​ർ വി​നോ​ദ് ക​ണ്ടേം​കാ​വി​ൽ ഉ​യ​ർ​ത്തി​യ ആ​ശ​യ​മാ​ണ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് കാ​ര​ണം.

ര​ക്ഷാ​ധി​കാ​രി ന​ന്ദ​ൻ വാ​ക​യി​ൽ, പ്ര​സി​ഡ​ൻ​റ്​ ബൈ​ജു താ​ഴെ​ക്കാ​ട്ട്, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ മൊ​ച്ചാ​ട്ടി​ൽ, ജോ. ​സെ​ക്ര​ട്ട​റി സ​ജേ​ഷ് കു​ന്ന​മ്പ​ത്ത്, ട്ര​ഷ​റ​ർ അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. കോ​വി​ഡ് ലോ​ക്ഡൗ​ണി​ൽ തൊ​ഴി​ല​വ​സ​ര​മി​ല്ലാ​താ​യ ഉ​ത്സ​വ-​ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യ​വും, ഇ​ക്ക​ഴി​ഞ്ഞ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ൽ മ​ര​ച്ചി​ല്ല​യൊ​ടി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കും സം​ഘ​ട​ന സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Poorapremi Sangam again helping in attappadi villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.