പൊലീസ് അക്കാദമിയിൽ ട്രെയിനിങ് ഐ.ജിയായി ചുമതലയേറ്റ കെ.പി. ഫിലിപ്പിന് സ്ഥാനമൊഴിഞ്ഞ ഐ.ജി സേതുരാമൻ പൂച്ചെണ്ട് നൽകുന്നു

പൊലീസ് അക്കാദമി ട്രെയിനിങ്: ഐ.ജി കെ.പി. ഫിലിപ്പ് ചുമതലയേറ്റു

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ ട്രെയിനിങ് ഐ.ജിയായി കെ.പി. ഫിലിപ്പ് ചുമതലയേറ്റു. സേതുരാമൻ ഇന്റലിജൻസ് ഐ.ജിയായി സ്ഥലം മാറിയ ഒഴിവിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 1988ൽ സർക്കിൾ ഇൻസ്പെക്ടറായി സർവിസിൽ കയറിയ കെ.പി. ഫിലിപ്പ് പയ്യന്നൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, കണ്ണൂർ ടൗൺ, തലശേരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. കട്ടപ്പന, വടകര, തലശേരി എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായിരുന്നു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ കാസർകോടും വയനാടും പ്രവർത്തിച്ചിട്ടുണ്ട്. എസ്.പി ക്രൈംബ്രാഞ്ച്, ഡി.ഐ.ജി കോസ്റ്റൽ സെക്യൂരിറ്റി ആൻഡ് അഡീഷനൽ കമീഷണർ ഓഫ് പൊലീസ് കൊച്ചി സിറ്റി, ഐ.ജി.പി ക്രൈംബ്രാഞ്ച് എന്നീ ചുമതലകളും വഹിച്ചു.

Tags:    
News Summary - Police Academy Training: IG KP Philip took charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.