Posted On
date_range Updated On
date_range എട്ടു വയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശനം: പ്രതിക്ക് തടവുശിക്ഷ
തൃശൂർ: എട്ടു വയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തുകയും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തയാൾക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയൊടുക്കാനും ഇരിങ്ങാലക്കുട പോക്സോ സ്പെഷൽ കോടതി ശിക്ഷിച്ചു.
എടത്തിരിഞ്ഞി സ്വദേശി കുതിരപ്പശേരി വീട്ടിൽ സുബ്രഹ്മണ്യനെയാണ് ജഡ്ജ് കെ.പി. പ്രദീപ് കുമാർ ശിക്ഷിച്ചത്. പിഴത്തുകയിൽ 8000 രൂപ അതിജീവിതക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. കാട്ടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന മനു വി. നായരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.