Posted On
date_range Updated On
date_range പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും. മറ്റത്തൂർ നാഡിപ്പാറ സ്വദേശി സുന്ദരനെയാണ് തൃശൂർ ഒന്നാം ക്ലാസ് അഡീഷനൽ ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമെ 25,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. 2019 ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള പൊതു ടാപ്പ് അടക്കാനായി പുറത്തിറങ്ങിയ ബാലികക്ക് നേരെയായിരുന്നു അക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.