മേത്തല: അടുത്തടുത്ത ദിവസങ്ങളിൽ നിര്യാതരായ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രവർത്തകരായ കോട്ടപ്പുറം വി.കെ. സണ്ണി വടക്കൻ, ഭാര്യ ട്രീസാമ്മ മാർഗരറ്റ് എന്നിവരെ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി . ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് സി.എച്ച്. രാജേന്ദ്ര പ്രസാദ്, സിദ്ദീഖ് വാത്തിയേടത്ത്, പി.എം. ആന്റണി, കെ.ടി. തോമസ് ജെയിംസ് കളത്തിൽ, പി.എം. തോമസ്, പി.ആർ. ഗോപി, വി.കെ. സുരേന്ദ്രൻ, എ. വഹീദ, ചെന്താമരാക്ഷൻ, കെ.ജി. മുരളീധരൻ, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.