ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടര്‍ അര്ജുന് പാണ്ഡ്യന് ജില്ലയിലെ മുതിര്‍ന്ന വോട്ടറായ മണലൂര്‍ നിയോജകമണ്ഡലത്തിലെ തിരുനെല്ലൂര്‍ പോയില്തിരുമഠത്തില് ലക്ഷ്മിയെ വീട്ടിലെത്തി ആദരിക്കുന്നു
കാഞ്ഞാണി: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന് ജില്ലയിലെ മുതിര്‍ന്ന വോട്ടറായ 107 വയസ്സുകാരി മണലൂര്‍ നിയോജകമണ്ഡലത്തിലെ തിരുനെല്ലൂര്‍ പോയിൽ തിരുമഠത്തില്‍ ലക്ഷ്മിയെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
നിലവിൽ ഇവരാണ് ജില്ലയിൽ ഏറ്റവും പ്രായം കൂടിയ വോട്ടർ. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന് സ്ഥാപിതമായ ജനുവരി 25നാണ് എല്ലാ വര്‍ഷവും ദേശീയ സമ്മതിദായകദിനം ആചരിക്കുന്നത്. സമ്മതിദായകദിനത്തിന്റെ ആശയപ്രചാരണത്തിനായി ശനിയാഴ്ച രാവിലെ 6.30ന് തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ റാലി ജില്ല കലക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ശനിയാഴ്ച രാവിലെ 11ന് സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദായക പ്രതിജ്ഞ എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.