ജനാർദനൻ
Posted On
date_range Updated On
date_range നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ തൂങ്ങി മരിച്ചനിലയിൽ
തൃപ്രയാർ: നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ ബി.കെ. ജനാർദനനെ (56) നാട്ടിക ബീച്ചിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കാഞ്ചന. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: വിഷ്ണു. നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ പി.ടി.എ പ്രസിഡൻറായിരുന്നപ്പോൾ കുട്ടികൾക്ക് കായികരംഗത്ത് പ്രോത്സാഹനം നൽകുന്നതിൽ മുന്നണിയിൽനിന്നു. പിന്നീട് പ്രവർത്തനങ്ങൾ ഏകീകരിക്കാൻ സ്പോർട്ട്സ് അക്കാദമിയുണ്ടാക്കി. നിരവധി കായിക താരങ്ങളെ വളർത്തിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.