തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തികസഹായം കല്യാൺ ജൂവലേഴ്‌സ് കൈമാറി. കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ കലക്‌ടർ ശിഖ സുരേന്ദ്രന് കലക്‌ടറേറ്റ് ഓഫിസിൽ ചെക്ക് കൈമാറി. അഞ്ച് ലക്ഷം രൂപ വീതമാണ് നൽകിയത്.
ദുരന്തം തന്നെ അത്യധികം ദുഃഖിപ്പിച്ചെന്നും ഒരു തൃശൂരുകാരനെന്ന നിലയിൽ ഒരിക്കലും നികത്താനാവാത്ത നഷ്‌ടം സംഭവിച്ച ആ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടത് കടമയാണെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു. പ്രഖ്യാപിച്ച സഹായം അർഹരായ കുടുംബങ്ങളിലേക്ക് സുഗമമായി എത്തിക്കാൻ ജില്ല ഭരണകൂടം നൽകിയ പിന്തുണക്ക് കല്യാൺ ജൂവലേഴ്‌സ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.