ജോബി, സ്മിത
തൃശൂർ: ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ ആകർഷക വാഗ്ദാനങ്ങൾ നൽകി വൻതുക തട്ടിയവരെ കോയമ്പത്തൂരിൽനിന്ന് പിടികൂടി. ചേർപ്പ് അമ്മാടത്തുള്ള ചിറയത്ത് വീട്ടിൽ ജോബി (43), ചേറ്റുപുഴ കൊല്ലത്ത്കുണ്ടിൽ വീട്ടിൽ സ്മിത (40) എന്നിവരെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിൽ 'എസ്.ജെ അസോസിയേറ്റ്സ്' എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ തട്ടിപ്പിന് തുടക്കമിട്ടത്. 'ടോൾ ഡീൽ വെഞ്ചേഴ്സ് എൽ.എൽ.പി' എന്ന പേരിൽ മണിചെയിൻ മാതൃകയിൽ കോഴിക്കോട് ആസ്ഥാനമാക്കിയാണ് 'ഓൺലൈൻ ട്രേഡിങ്' പ്രവർത്തിച്ചിരുന്നത്.
തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് നെടുപുഴ പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രതികൾ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടി.ജി. ദിലീപിെൻറ നിർദേശപ്രകാരം അന്വേഷണസംഘം കോയമ്പത്തൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രധാന പ്രതികൾ തൃശൂരിലുള്ള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസൽ എന്നിവരാണെന്നും മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാന ഓഫിസുകളുള്ളതെന്നും തൃശൂരിലുള്ളത് അസോസിയേറ്റഡ് സ്ഥാപനമാണെന്നും അന്വേഷണത്തിൽ അറിഞ്ഞതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.