പ്രതി ശശികുമാർ
Posted On
date_range Updated On
date_range മണി ചെയിൻ തട്ടിപ്പ് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
തൃശൂർ: മണി ചെയിൻ തട്ടിപ്പു കേസുകളിലെ പിടികിട്ടാപ്പുള്ളി ആറു വർഷത്തിനുശേഷം പിടിയിലായി. പെരിങ്ങണ്ടൂർ സ്വദേശി കോണിപറമ്പിൽ വീട്ടിൽ ശശികുമാർ (57) ആണ് അറസ്റ്റിലായത്.
ടിക്ക് ഇന്നൊവേറ്റേഴ്സ് മണി ചെയിൻ മാർക്കറ്റിങ്ങിൽ ലക്ഷങ്ങളുടെ ഇടപാടു നടത്തിയിരുന്നയാളാണ്. മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 2014ൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു.
തൃശൂർ ഈസ്റ്റ് പൊലീസിൽതന്നെ 43 കേസുകളുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ ഗൾഫിലേക്ക് മുങ്ങി.
മൂന്നു വർഷം മുമ്പാണ് കേരളത്തിലേക്കു തിരിച്ചെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് നിന്നാണ് ഇയാളെ സി.ഐ ലാൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.