Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 76 വർഷം തടവ്
തൃശൂർ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് 76 വർഷം കഠിനതടവും 7.6 ലക്ഷം രൂപ പിഴയും. എടക്കുന്നി പനയമ്പാടം തായ്പറമ്പ് വീട്ടിൽ പ്രേംലാലിനെ (59) ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി നമ്പർ ഒന്ന് ജഡ്ജ് രമ്യ മേനോൻ ശിക്ഷിച്ചത്. അസി. സബ് ഇൻസ്പെക്ടർ സിബി മൊഴിയെടുത്ത് അസി. പൊലീസ് കമീഷണർ സുധീരൻ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ കെ. സൂരജും സഹായിയായി അസി. സബ് ഇൻസ്പെക്ടർ ശ്രീദേവിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.