പ​രി​ക്കേ​റ്റ ര​തീ​ഷ്

വിദേശത്തെ കേസുമായി ബന്ധപ്പെട്ട തർക്കം; പ്ര​വാ​സി​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ചു


ക​യ്പ​മം​ഗ​ലം: മ​തി​ല​കം കൂ​ളി​മു​ട്ട​ത്ത് പ്ര​വാ​സി​യെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. മ​തി​ല​കം ത്രി​വേ​ണി ത​റ​യി​ൽ ര​തീ​ഷി​നെ​യാ​ണ് ആ​ക്ര​മി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ര​തീ​ഷ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ര​തീ​ഷി​നെ ര​ണ്ടം​ഗ സം​ഘം ത്രി​വേ​ണി​യി​ലു​ള്ള യ​ക്ഷി​ക്കാ​വി​ന​ടു​ത്ത് ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന കൂ​ളി​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് അ​വി​ടെ​യു​ണ്ടാ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ പേ​രി​ൽ ആ​ക്ര​മി​ച്ച​തെ​ന്ന് ര​തീ​ഷ് മ​തി​ല​കം പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തു​പ്ര​കാ​രം മ​തി​ല​കം പൊ​ലീ​സ് ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.



Tags:    
News Summary - man attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.