Posted On
date_range Updated On
date_range ചാരായം വാറ്റുന്നതിനിടെ ഒരാൾ പിടിയിൽ; 20 ലിറ്റർ പിടികൂടി
പുത്തൂർ: പുത്തൻകാട് വീട്ടിൽവെച്ച് ചാരായം വാറ്റുന്നതിനിടയിൽ ഒരാളെ പൊലീസ് പിടികൂടി. 20 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടികൂടി. പുത്തൻക്കാട് ചീരാത്ത് വീട്ടിൽ സുധീറാണ് (47) പിടിയിലായത്. ഇയാളുടെ വീട്ടിൽവെച്ചാണ് ചാരായം വാറ്റിയിരുന്നത്.
ഒല്ലൂർ എ.സി.പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സുധീർ ബസ് ജീവനക്കാരനാണ്. എ.സി.പി സി.എം. ദേവദാസ്, സി.പി.ഒമാരായ ഷിേൻറാ, രജീത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.