അഭിനവ്
Posted On
date_range Updated On
date_range സ്വകാര്യ സ്ഥാപനത്തിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ
മാള: മേലഡൂരിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന് പണം മോഷ്ടിച്ചയാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻപുരക്കൽ വീട്ടിൽ അഭിനവാണ് (18) പിടിയിലായത്. കഴിഞ്ഞ ഏഴിന് പകലാണ് സംഭവം. സ്ഥാപനത്തിൽനിന്ന് പണം മോഷ്ടിച്ച പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ബംഗളൂരുവിലും മറ്റിടങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ തന്ത്രപൂർവം നാട്ടിലെത്തിച്ച് പിടികൂടുകയായിരുന്നു. മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ വി.വി. വിമൽ, സീനിയർ സി.പി.ഒ ജിബിൻ കെ. ജോസഫ്, സി.പി.ഒ ജോവിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.